ന്യൂഡൽഹി: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ മ്യാൻമറിന് സഹായഹസ്തവുമായി ലോകരാജ്യങ്ങൾ. ഇന്ത്യ, യുഎസ്, ഫ്രാൻസ്, ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങൾ മ്യാൻമറിനായി കൈകോർത്ത് രംഗത്ത് വന്നിട്ടുണ്ട്. 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യൻ വ്യോമസേനാ വിമാനം മ്യാൻമറിലേക്ക് പോയിട്ടുണ്ട്. പുതപ്പുകൾ ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, സിറിഞ്ചുകൾ അടക്കമുള്ള വസ്തുക്കളാണ് ഇന്ത്യ വ്യോമസേനാ വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചത്. ഭൂകമ്പം നാശം വിതച്ച മ്യാൻമറിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. മ്യാൻമറിനെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്. മ്യാന്മാറിലെ ദുരന്തബാധിതര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
