മുംബൈ |മഹാരാഷ്ട്രയിലെ യശ്വന്ത് നഗറില്‍ ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു.
ഡിംപിള്‍ വാങ്കഡെ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ബലൂണിന്റെ കഷ്ണം കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങി ശ്വാസം തടസം അനുഭവപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.