കൊച്ചി : അങ്കമാലിയില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍. മുനീറുള്‍ മുല്ല (30), അല്‍ത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.
ഇരുവരും 2017 മുതല്‍ കേരളത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതിനായി ഇവര്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം.