കൊട്ടാരക്കര : കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനായിട്ടായിരുന്നു ഉദ്ഘാടനം. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായി. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. എൻ. ബാലഗോപാൽ ദീപം തെളിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി.വിഷ്ണുനാഥ് എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഐ.ജി എസ്.അജിത ബീഗം, റൂറൽ എസ്.പി കെ.എം.സാബു മാത്യു, എസ്.രഞ്ജിത്ത്, എ.അഭിലാഷ്, ആർ.രശ്മി, ബ്രിജേഷ് എബ്രഹാം, ബിന്ദു.ജി.നാഥ്, വി.കെ.ജ്യോതി, സജി കടുക്കാല, എബി ഷാജി, എസ്.ആർ.രമേശ്, എ.ഷാജു, എം.ആർ.സതീഷ് കുമാർ, കെ.ബൈജുകുമാർ, സക്കറിയ മാത്യു, റെജി എബ്രഹാം, എം.എം.ജോസ്, ജലീൽ തോട്ടത്തിൽ, വി.എസ്.പ്രദീപ് കുമാർ, പി.എസ്.രാകേഷ്, സി.ഐ എസ്.ജയകൃഷ്ണൻ, ആർ.എൽ.സാജു, വി.ചിന്തു എന്നിവർ സംസാരിച്ചു.
