കൊട്ടാരക്കര : വീട്ട്മുറ്റത്ത് ചെടികൾക്ക് ഒപ്പം ചെടിച്ചട്ടിയിൽ കഞ്ചാവ് നട്ടുവളർത്തിയ യുവാവ് പിടിയിൽ. ഉപയോഗത്തിന് ശേഷം കഞ്ചാവ് കുരു ശേഖരിച്ച് ചെടിചട്ടിയിൽ ആക്കി നട്ടുവളർത്തി പരിപാലിക്കുന്നതിന് ഇടയിൽ ആണ് കൊട്ടാരക്കര മൈലം കുറ്റിവിള വീട്ടിൽ മോനി ബി കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായത്. സ്വന്തം ആവശ്യത്തിനായി നട്ടുവളർത്തിയ രണ്ട് മാസം പ്രായമുള്ള ആറു കഞ്ചാവ് ചെടികൾ ആണ് എക്സൈസ് കണ്ടെടുത്തത്.
