കുണ്ടറ – 1300മില്ലി ഗ്രാം MDMA യുമായി കല്ലുംതാഴം വയലിൽ പുത്തെൻ വീട്ടിൽ അജു മൻസൂറിനെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് പിടികൂടിയത്. കൊല്ലം റൂറൽ SP കെ. എം സാബു മാത്യു IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അജു ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു, ടിയാൻ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കു MDMA കൈമാറുന്നു എന്ന് മനസിലാക്കിയ ഡാൻസാഫ് ടീം പ്രതി കോളേജ് വിദ്യാർത്ഥികൾക്കു കൈമാറാൻ വന്നപ്പോൾ ആണ് ഡാൻസാഫ് ടീമിന്റെ പിടിയിൽ ആകുന്നത്. കൊല്ലം റൂറൽ ഡാൻസാഫ് SI ജ്യോതിഷ് ചിറവൂർ, GSI ശ്രീകുമാർ CPO മാരായ നഹാസ്, വിപിൻ, സജു, ദിലീപ് എന്നിവരും കുണ്ടറ പോലീസ് സ്റ്റേഷൻ CI രാജേഷ്. P, SI പ്രദീപ്. PK, പ്രൊബേഷൻ SI സച്ചിൻ, Cpo മാരായ അനീഷ് കുമാർ, നിക്സൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അജു ഭാര്യയുമൊത്തു മുൻപും MDMA കേസിൽ പ്രതി ആയ ആൾ ആണ്.
