കൊട്ടാരക്കര : കൊട്ടാരക്കര സ്വദേശി ഏഴ് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്. അഞ്ചുവർഷമായി അദ്ദേഹത്തിന്റെ ലൈസൻസ് പുതുക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. 20 ദിവസത്തെ അവധിക്കാണ് അദ്ദേഹം നാട്ടിൽ എത്തിയത് ഈ സമയത്ത് ലൈസൻസ് പുതുക്കുന്നതിന് ഓൺലൈൻ വഴി ആപ്ലിക്കേഷൻ അയക്കുകയും ലേണേഴ്സ് കഴിഞ്ഞതിനുശേഷം അദ്ദേഹതിന് ലഭിച്ച തീയതി ഫെബ്രുവരി 6ന് ആണ്. അദ്ദേഹം തിരിച്ചു ജോലിസ്ഥലത്തേക്ക് പോകാൻ ടിക്കറ്റ് ഫെബ്രുവരി 5ന് ആണ്. ഈ ദിവസം ഒന്ന് മാറ്റി എടുക്കാൻ കൊട്ടാരക്കര ജോയിന്റ് ആർ ടി ഒ കണ്ടപ്പോൾ കഴിഞ്ഞ ദിവസം വരെ ഇങ്ങനെ എമർജൻസി കേസിൽ തീയതി മാറ്റി എടുക്കാൻ കഴിയുമായിരുന്നു എന്നാൽ ഇപ്പോൾ ആ നിയമം മാറി എന്നാണ് പറഞ്ഞത്. അവധി കൂടുതൽ ഇല്ലാതെ നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ലൈസൻസ് പുതുക്കുന്നത് പ്രയാസമായി തീരും എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ വരുന്ന പ്രവാസികൾക്ക് അവർ മടങ്ങിപ്പോകേണ്ട ടിക്കറ്റിന്റെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ എത്തി നേരിട്ട് അറിയിച്ചാൽ തീയതികളിൽ മാറ്റം വരുത്തി കൊടുക്കുമായിരുന്നു. അഞ്ചുവർഷത്തെ ഫൈൻ ഉൾപ്പെടെ 6000 രൂപ അടച്ചിട്ടും ലൈസൻസ് പുതുക്കിയെടുക്കാൻ കഴിയാതെ മടങ്ങി പോകേണ്ട സാഹചര്യമാണ് പല വ്യക്തികൾക്കും ഉണ്ടായത്. അഞ്ചുവർഷം ലൈസൻസ് പുതുക്കാതിരുന്നതിന്റെ പിഴ ആറായിരത്തിൽ അധികം രൂപ വന്നു ഇനി അടുത്ത അവധിക്ക് നാട്ടിൽ വരുന്നതോടെ ഈ തുകയും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്. പ്രവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത നിലയിൽ ഒരു നടപടി എത്രയും വേഗം ഗതാഗത വകുപ്പ് മന്ത്രി എടുക്കും എന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
