ശ്രീനഗർ: ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം. ആറ് സൈനികർക്ക് ഗുരുതര പരിക്ക്. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിൽ പട്രോളിംഗിനിടയിലാണ് സ്ഫോടനമുണ്ടായത്.
ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു അപകടം. പട്രോളിംഗിനിടെ സൈനികൻ കുഴിബോംബിൽ അറിയാതെ ചവിട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു