തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയത്.
ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ഥിനി നേഹ(12)യ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. ആഘോഷത്തിനിടെ നേഹയുടെ വലതുകാല്‍ പാദത്തിൽ പാമ്പുകടിക്കുകയായിരുന്നു.
ഉടനെ തന്നെ നേഹയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലവിൽ പെൺകുട്ടി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ തുടരുകയാണ്. വിഷമില്ലാത്ത പാന്പാണ് കടിച്ചതെന്നും കുട്ടിയുടെ ആരോഗ്യനിലയിൽ കുഴമില്ലെന്നും അധികൃതർ പറഞ്ഞു