തിരുവനന്തപുരം: ക്രിസ്മസിന് ഒരു ഗഡു ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ ലഭിക്കും. തിങ്കളാഴ്ച ക്ഷേമ പെൻഷൻ കിട്ടിതുടങ്ങുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷം പേർക്ക് 1600 രൂപവീതം ലഭിക്കും.. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് പെൻഷൻ തുക എത്തുന്നത്. ബാക്കിയുള്ളവർക്ക് നേരിട്ട് തുക എത്തിക്കും. കഴിഞ്ഞ ഓണത്തിന് ഒരു മാസത്തെ കുടിശ്ശിക അടക്കം രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ച് വിതരണം ചെയ്തിരുന്നു.. ഇനി 4 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്.
