കുണ്ടറ :- കുണ്ടറ ചെറുമൂട് ലോഡ്ജ് ലോഡ്ജ് കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തി വന്നിരുന്ന കിളികൊല്ലൂർ ശാസ്തനഗർ ആനന്ദ വിലാസം വീട്ടിൽ അക്ബർ ഷാ(38) യെയാണ് കൊല്ലം റൂറൽ ഡാൻസഫ് ടീമും കുണ്ടറ പോലീസും ചേർന്ന് പിടി കൂടിയത്. മാസങ്ങളായി കുണ്ടറ ചക്രവർത്തി ലോഡ്ജ് ൽ മുറി എടുത്തു ലഹരി വ്യാപാരം നടത്തി വരുന്നതായി കൊല്ലം റൂറൽ ഡാൻസഫ് ടീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കാപ്പ ശിക്ഷ അനുഭവിച്ച പോന്നിരുന്ന പ്രതിയെ ആണ് ചക്രവർത്തി ലോഡ്ജ് ൽ നിന്ന് ഒരു ഗ്രാം mdma യും 23 gm കഞ്ചാവുമായി പിടിയിലാകുന്നത്. ലോഡ്ജിൽ നിരവധി യുവാക്കളും കോളേജ് വിദ്യാർത്ഥികളും ദിവസവുംവന്നു പോകുന്നു എന്ന വിവരം റൂറൽ sp K. M സാബു മാത്യു IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര dysp ബൈജു കുമാറിന്റെയും ശാസ്താംകോട്ട dysp ജലീൽ തോട്ടത്തിലിന്റെയും നിർദ്ദേശനുസരണം ഡാൻസഫ് si ജ്യോതിഷ് ചിറവൂർ സിപി ഒ മാരായ സജുമോൻ.T, ദിലീപ്. S, വിപിൻ ക്ളീറ്റസ്, നഹാസ്, GSI ശ്രീകുമാർ, GSI മനു ,കുണ്ടറ si പ്രദീപ്, cpo അജിത് കുമാർ, cpo അനീഷ് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
