കൊട്ടാരക്കര : അന്യായമായി വൈദ്യുതി ചാർജ്ജ് അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാരിൻ്റെ കിരാത നടപടിക്കെതിരെ കോൺഗ്രസ്സ് കൊട്ടാരക്കര ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെജി അലക്സ് പ്രകടനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ കണ്ണാട്ട് രവി, കോശി കെ ജോൺ, വി ഫിലിപ്പ് ,തോമസ് കടലാവിള,ആർ മധു, അമീർ , അഡ്വ മുരളീധരൻ പിള്ള, അരുൺ ശോഭ പ്രശാന്ത് ഷിനു ജോസ്, ശാലിനി വിക്രമൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
