കൊട്ടാരക്കര: ചടമംഗലം നിലമേലിൽ മാരക രാസലഹരി ഇനത്തിൽ പെട്ട മൂന്ന് ഗ്രാം MDMA യുമായി നിലമേൽ കണ്ണംകോട് ചരുവിള പുത്തൻ വീട്ടിൽ സുഹൈൽ (26) എന്നയാളെ കൊട്ടാരക്കര സബ് ഡിവിഷൻ ഡാൻസഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് പിടികൂടി. ഇയാൾ നിരവധി കാലമായി കഞ്ചാവ് MDMA പോലുള്ള മയക്കുമരുന്നുകൾ കച്ചവടം നടത്തുന്നതായി കൊട്ടാരക്കര സബ്ഡിവിഷൻ ഡാൻസഫ് ടീമിന് വിവരം ലഭിച്ചിരുന്നതിനെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. കൊല്ലം റൂറൽ സാബു മാത്യു കെ. എം IPS അവർകൾക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര DySP ബൈജു കുമാർ ന്റെ നിർദ്ദേശനുസാരനം കൊട്ടാരക്കര സബ് ഡിവിഷൻ ഡാൻസഫ് SI ജ്യോതിഷ് ചിറവൂർ സി. പി. ഓ മാരായ സജുമോൻ, ദിലീപ്, വിപിൻ ക്ളീറ്റസ് ചടയമംഗലം SI മോനിഷ്, സി. പി.ഓ സജി എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. ലഹരി കച്ചവടക്കാർക്ക് എതിരെ കർശന നടപടികൾ ജില്ലയിൽ ആകമാനം നടത്തി വരിക ആണെന്നും തുടർന്നും ശക്തമായ നടപടികൾ കൈക്കൊള്ളും എന്നും റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
