നാട്യകലയുടെ ഈറ്റില്ലത്തിൽ നടന വൈഭവത്തിന്റെ തിരിതെളിയാൻ കൊട്ടാരക്കര ഒരുങ്ങി. 63-ാം കൊല്ലം റവന്യു ജില്ലാ സ്കൂൾ കലോത്സവം കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രധാനവേദി ഒരുക്കി. 14 വേദികളിലായി പതിനായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. 9.30ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ രചനാ മത്സരങ്ങളോടെ കലോത്സവത്തിനു തുടക്കമാകും. നാളെ രാവിലെ 9.30ന് അവതരണ ഇനങ്ങൾ തുടങ്ങും. വൈകിട്ട് 3.30ന് മേളയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. 30ന് 5ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
