കൽപ്പറ്റ: ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ട് വയനാട് മണ്ഡലത്തിൽ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും രാഹുൽ ഗാന്ധിയെക്കാൾ വോട്ട് ലീഡ് നേടി പ്രിയങ്ക ഗാന്ധി. എൽ ഡി എഫിൻ്റെ സത്യൻ മൊകേരിക്ക് ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. എൻ ഡി എയുടെ നവ്യക്ക് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവും ഉണ്ടായി. പ്രിയങ്കയ്ക്ക് രാഹുലിൻ്റെ 5 ലക്ഷം ഭൂരിപക്ഷം എന്ന റെക്കോർഡ് നിലനിർത്താൻ സാധിക്കുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ, അതെല്ലാം കാറ്റിൽ പറത്തുകയാണ് പ്രിയങ്കയ്ക്ക് വയനാട്ടിലുള്ള സ്വീകാര്യത. 3 ലക്ഷം കടന്നിരിക്കുകയാണ് പ്രിയങ്കയുടെ ലീഡ്.
