തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധപ്രസംഗവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് രാജിവേക്കേണ്ടതില്ലെന്ന് സിപിഎം. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സജി ചെറിയാന് രാജിവേക്കണ്ടിവരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷം രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെക്കേണ്ടതില്ലെന്ന് സെക്രട്ടറിയേറ്റ് തീരുമാനം എടുത്തിരിക്കുന്നത്.
ധാര്‍മികത മുന്‍നിര്‍ത്തി വിവാദത്തില്‍ ഒരിക്കല്‍ രാജി വെച്ചതാണെന്നും അതിനാല്‍ ഒരിക്കല്‍ കൂടി സജി ചെറിയാന് രാജി വയ്ക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. കേസില്‍ തുടരന്വേഷണം നടക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. ഈ വിഷയത്തില്‍ ധാര്‍മിക പ്രശ്നമില്ലെന്നും രാജിവെക്കില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സജി ചെറിയാനും കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
2022ല്‍ മല്ലപ്പള്ളിയില്‍ നടന്ന പൊതു ചടങ്ങില്‍ പ്രസംഗിക്കവേയാണ് സജി ചെറിയാന് ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയത്. മന്ത്രിയുടെ പ്രസംഗത്തില്‍ ഭരണഘടനയോട് ബഹുമാനക്കുറവില്ലെന്ന് ഡിജിപി ടിഎ ഷാജി വാദിച്ചിരുന്നു