ഉത്തര്‍പ്രദേശ് : ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കര്‍ഹാലിലെ കഞ്ചാര നദിയോട് ചേര്‍ന്നുള്ള പാലത്തിന് സമീപമാണ് ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിന് ഇരയായതായി കുടുംബത്തിന്റെ ആരോപണം.
പ്രശാന്ത് യാദവ് എന്ന വ്യക്തിയാണ് മകളെ കൊന്നതെന്നും കൊലപാതകത്തിലേക്ക് നയിച്ചതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍ ആണെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. മൂന്ന് ദിവസം മുമ്ബ് സമാജ്വാദി പാര്‍ട്ടി അനുഭാവിയായ പ്രശാന്ത് യാദവ് തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട് സന്ദര്‍ശിച്ചിരുന്നുവെന്ന് ഇരയുടെ പിതാവ് പറഞ്ഞു. മകള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറയുന്നു.