കൊല്ലം : കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ച അഭിനേതാക്കളുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാവിലെ എട്ട് മണി മുതല്‍ കായംകുളം കെപിഎസിയില്‍ പൊതുദര്‍ശനം നടക്കും.
സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കും. പൊതുദര്‍ശനത്തിന് ശേഷം അഞ്ജലിയുടെ മൃതദേഹം കായംകുളം മുതുകുളത്തെ വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും.
ജെസിയുടെ മൃതദേഹം കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലേക്കും കൊണ്ടുപോകും. മുളങ്കാട് പൊതുശ്മശാനത്തില്‍ ആണ് സംസ്കാരം നടക്കുക. ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ നാടക സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെടുകയായിരുന്നു.