കൊട്ടാരക്കര : നവംബർ 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ വച്ച് നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്ക്കൂൾ കലോൽസവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ ശ്രീ.എസ് .ആർ .രമേശ് ലോഗോ പ്രകാശനം ചെയ്തു. പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ ജോൺ പി കരിക്കം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ, പബ്ളിസിറ്റി കൺവീനർ ജേക്കബ് ജോൺ കല്ലുംമൂട്ടിൽ, കൗൺസിലർ തോമസ് പി.മാത്യു. വൈസ് ചെയർമാൻ മാത്യു സാം, ജോയിൻ്റ് കൺവീനേഴ്സ് ജേക്കബ്ബ് പി.ഏബ്രഹാം, ഷേർഷ എം., പരവൂർ സജീവ്, ഗവ. ബിഎച്ച്എസ് പ്രധമാധ്യാപകൻ ശശിധരൻ പിള്ള.ബി, ഗണേഷ്.എസ്.എച്ച് എന്നിവർ സംസാരിച്ചു. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച ലോഗോകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് എം ജി എൽ പി.എസ് മണലിൽ – അധ്യാപകനായ ഗണേഷ് കുമാർ എസ്.എച്ച് ൻ്റെ ലോഗോയാണ് തെരഞ്ഞെടുത്തത്.
