പാലക്കാട്: ശബരിമല സീസണിലെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി കോട്ടയത്തിനും ഹുബ്ബള്ളി ജങ്ഷനും ഇടയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വിസ് നടത്തും. 07371 ഹുബ്ബള്ളി ജങ്ഷന് – കോട്ടയം പ്രതിവാര സ്പെഷല്‍ 19 മുതല്‍ ജനുവരി 14 വരെയും 07372 കോട്ടയം – ഹുബ്ബള്ളി ജങ്ഷന് പ്രതിവാര സ്പെഷല്‍ 20 മുതല്‍ ജനുവരി 15 വരെയും സര്‍വിസ് നടത്തും. എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15ന് ഹുബ്ബള്ളി ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് 12ന് കോട്ടയത്തെത്തും. തിരിച്ച് കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചക്ക് ഹുബ്ബള്ളിയിലെത്തും.
