കുന്നിക്കോട് : വിളക്കുടി വില്ലേജിൽ കുന്നിക്കോട് പച്ചില വളവ് എന്ന സ്ഥലത്ത് കടുവാൻ കോട് വീട്ടിൽ അനിൽകുമാറിനെ(35) 17/9/2022 പുലർച്ചെ രണ്ടുമണിക്ക് വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കുന്നിക്കോട് പച്ചിലവളവ് അൽഫി മൻസിലിൽ ദമീജ്, പിതാവ് സലാഹുദ്ദീൻ എന്നിവരുടെ ശിക്ഷാവിധി നാളെ കൊട്ടാരക്കര special court for SC/ST(POA)Act Cases ജഡ്ജ് ശ്രീ ജയകൃഷ്ണൻ പുറപ്പെടുവിക്കും. 2 പ്രതികളും കുറ്റകൃത്യം നടന്ന കാലയളവ് മുതൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
