കുറിച്ചി: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നിരവധിപേര്‍ക്കു പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞു 2.15ന് കുറിച്ചി ഹോമിയോ കോളജിന് സമീപമാണ് അപകടം. കോട്ടയം-ചങ്ങനാശേരി റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ഡ്രൈവറടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചങ്ങനാശേരിയില്‍നിന്നു കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഹോമിയോ കോളജിന് സമീപത്തെ വളവ് തിരിയുമ്പോഴാണ് അപകടം.
ഡ്രൈവര്‍ സൈഡിലെ ഡോര്‍ അടയ്ക്കുന്നതിനിടെ ബസ് നിയന്ത്രണംവിട്ട് ഹോമിയോ റിസര്‍ച്ച് സെന്ററിന്റെ മതിലില്‍ ഇടിക്കുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. ബസിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
