വാഷിങ്ടൺ ഡി.സി: സുനിത വില്യംസിന്റെ ആരോഗ്യ നിലയിൽ ആശങ്കകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നാസ രംഗത്തെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ഉള്ള എല്ലാവരും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് നാസയുടെ സ്പേസ് ഓപറേഷൻ ഡയറക്ടറേറ്റ് ജിമി റസ്സൽ പറഞ്ഞു.
എല്ലാ ദിവസവും കൃത്യമായ വൈദ്യ പരിശോധന നടക്കുന്നുണ്ടെന്നും ഫ്ലൈറ്റ് സർജന്മാർ സുനിത വില്യംസിന്റെ ആരോഗ്യ നില നിരീക്ഷിക്കുണ്ടെന്നും ജിമി റസ്സൽ വ്യക്തമാക്കി. സുനിത വില്യംസ് ഐ.എസ്.എസിൽ ദീർഘകാലം തുടർന്നതോടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നാസയുടെ പ്രസ്താവന.