കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. നാലാം പ്രതിയെ കോടതി വെറുതെ വിട്ടു.
തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലാം പ്രതിയായ ഷംസുദീനെയാണ് (28) കോടതി വെറുതെ വിട്ടത്.
കേസിൽ അന്തിമ വാദം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ മുമ്പാകെ ഓക്ടോബർ 18 – ന് പൂർത്തിയായിരുന്നു. പ്രതികൾ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു.