എറണാകുളം കാക്കനാട് ടോറസ് ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. ആലുവ കുട്ടമശ്ശേരി സ്വദേശിനി നസീറയാണ് മരിച്ചത്. വള്ളത്തോൾ ജംഗ്ഷനിൽ നിന്ന് ബസ് യു ട്ടേൺ എടുക്കുന്നതിനിടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
കാക്കനാട് സീപോർട്ട് റോഡിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. വള്ളത്തോൾ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. 52 വയസുകാരി നസീറയാണ് മരിച്ചത്.