തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റും പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ച് കോടതി.
എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ നവംബർ 13 വരെ ഒഴിവാക്കി. പോലീസിന്റെ എതിർപ്പ് തള്ളിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
ഒക്ടോബർ എട്ടിന് പ്രതിപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ യുവജനസംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
റിമാൻഡിലായിരുന്ന രാഹുലിനു പിന്നീട് ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥയോടെ ആയിരുന്നു ജാമ്യം അനുവദിച്ചത്.