കോട്ടയം ∙ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിഷ്കരിച്ച ലോഗോ സ്കൂളിന്റെ പ്രവേശന കവാടത്തിലും പദ്ധതി നടത്തിപ്പിന്റെ റജിസ്റ്ററുകളിലും ഉറപ്പാക്കണമെന്നു നിർദേശം. കറികളിൽ വൈവിധ്യം ഉറപ്പാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. ഇതിനായി സാംപിൾ മെനു തയാറാക്കി. പ്രൈമറി വിഭാഗത്തിൽ കുട്ടിയൊന്നിന് 6 രൂപയും അപ്പർ പ്രൈമറി വിഭാഗത്തിൽ 8.17 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടിയുടെ ഹാജർ അതത് ദിവസം ഉച്ചയ്ക്ക് രണ്ടിനു മുൻപായി പദ്ധതിയുടെ സ്റ്റേറ്റ് സോഫ്റ്റ്വെയറിൽ നൽകണം
