ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരമം അടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
അങ്കമാലി-എരുമേലി ശബരി റെയില്‍പാതാ പദ്ധതി, കേരളത്തിലെ റെയില്‍പാതകളുടെ എണ്ണം മൂന്ന്, നാല് വരികളാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഉദ്യോഗസ്ഥതല ചര്‍ച്ചനടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്കി.
സംസ്ഥാന കായിക-റെയില്‍വെ മന്ത്രി വി. അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അനുകൂലമായിരുന്നെന്ന് മന്ത്രി അറിയിച്ചു. നിലവില്‍ കെ-റെയില്‍ പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പ്രവൃത്തികള്‍ നിശ്ചലാവസ്ഥയിലാണ്