കൊല്ലം ഡിസ്ട്രിക്ട് സഹോദയ സ്കൂൾ കോംപ്ലക്സസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുപ്പതോളം സിബിഎസ്ഇ സ്കൂളുകളിലെ കുട്ടികളുടെ യൂത്ത് ഫെസ്റ്റീവൽ “സർഗോത്സവ് 2024″കൊട്ടാരക്കര എം ജീ എം റസിഡൻഷ്യൽ സ്കൂളിൽ ഒക്ടോബർ 18,19,20 തീയതികളിൽ നടക്കും. 18 ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ കളക്ടർ എൻ ദേവിദാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും.
മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ അഭി.ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യ പ്രഭാഷണം നടത്തും. സഹോദ പ്രസിഡന്റ് ഡോ .ഡി . പൊന്നച്ചൻ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം കുട്ടികൾ മൂന്ന് ദിവസങ്ങളിലായി പങ്കെടുക്കും.
നാല് കാറ്റോഗറികളിലായി തൊണ്ണൂറ്റി ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ ഒന്നാം ഘട്ടം ചാത്തന്നൂർ സൈലോർ ശ്രീനികേതൻ സെൻട്രൽ സ്കൂളിൽ കഴിഞ്ഞ അഞ്ചിന് ശനിയാഴ്ച ശ്രീ ജി എസ് ജയലാൽ എം എൽ എ ഉദ്ഘാടനം നടത്തി. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 20നു5മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരള ഫിനാൻസ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എ പി മുഖ്യ പ്രഭാഷണം നടത്തും.
സഹോദയ പ്രസിഡന്റും കൊല്ലം സെന്റ് മേരിസ് സ്കൂൾ ചെയർമാനുമായ ഡോ. ഡി പൊന്നച്ചൻ, സെക്രട്ടറി സൈലോർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ കിഷോർ ആന്റണി, ട്രഷറർ സുരേഷ് സിദ്ധാർത്ഥ, എംജിഎം ട്രസ്റ്റ് വൈസ് ചെയർമാൻ തോമസ് ഡാനിയൽ എംജിഎം അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽകുമാർ, കാർമൽ സ്കൂൾ മാനേജർ ചന്ദ്രകുമാർ, ഓക്സ്ഫോർഡ് സ്കൂൾ മാനേജർ അനിൽകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.