കൊല്ലം: തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ലിജിയും ഒരു ബന്ധുവും സ്കൂട്ടറിൽ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ ഗുരുതരമായിരുന്നു