കൊട്ടാരക്കര: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൊട്ടാരക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമഗ്ര കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഇന്ന് രാവിലെ 11ന് പുലമൺ എൽ.ഐ.സി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രിമാരായ എം.ബി.രാജേഷ്, കെ.ബി.ഗണേശ് കുമാർ, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കളക്ടർ എൻ.ദേവിദാസ്, നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് എന്നിവർ സംസാരിക്കും.
