മലപ്പുറം: കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. എന്നാൽ നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമാണ് ഉണ്ടാവുക. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്നാണ് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര് നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.