മര്യനാട്: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരണപ്പെട്ടു. തിരുവനന്തപുരം മര്യനാട് ആണ് സംഭവം. ജീവൻ നഷ്ടമായത് മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസിനാണ്. വള്ളം മറിഞ്ഞ് അപകടമുണ്ടായത് മത്സ്യബന്ധനത്തിനായി പോകുന്ന അവസരത്തിലാണ്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അലോഷ്യസിനൊപ്പം മൂന്നു പേർ കൂടി ഉണ്ടായിരുന്നു. ഇവർ നീന്തി രക്ഷപ്പെട്ടു.
