കണ്ണൂർ : ബസ് ഓടിക്കുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. കണ്ണൂരിലെ ഇരിട്ടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ബിബിന്‍ കുര്യാക്കോസിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് നടപടി. ഇയാള്‍ ബസ് ഓടിക്കുന്നതിനിടിയില്‍ മൊബൈല്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ ആര്‍ടിഓയ്ക്ക് അയച്ചു നല്‍കിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു. ലൈസന്‍സ് റദ്ദാക്കിയതോടൊപ്പം ഇയാള്‍ രണ്ട് ദിവസം സാമൂഹ്യ സേവനവും ചെയ്യണം.
