കൊച്ചി: സ്കൂള്‍ ബസിന് തീപിടിച്ചു. എറണാകുളം കുണ്ടന്നൂരിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തേവര എസ്എച്ച് സ്കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.
ബസില്‍ കുട്ടികളുണ്ടായിരുന്നു എങ്കിലും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ ഇവരെ പുറത്തിറക്കി. ഇതിന് പിന്നാലെ ബസ് ആളിക്കത്തുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലും സ്കൂള്‍ ബസിന് തീപിടിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ കയറ്റിവരും വഴിക്കാണ് അപകടമുണ്ടായത്. ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ ആലാ അത്തലക്കടവ് -പെണ്ണുക്കര ക്ഷേത്രം റോഡില്‍ വച്ചാണ് മാന്നാര്‍ ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസിന് തീപിടിച്ചത്