മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയ്ക്ക് നേരിയ ശമനം. പാളങ്ങളിലെ വെള്ളക്കെട്ടുകൾ പരിഹരിച്ചതോടെ റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം, മുംബൈ, നവി മുംബൈ, താനെ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ചെറിയ തോതിൽ മഴ പെയ്യുന്നുണ്ട്. മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. തോരാമഴയിലും വെള്ളപ്പൊക്കത്തിലും തിങ്കളാഴ്ച മുംബൈ നഗരം സ്തംഭിച്ചിരുന്നു. 50 വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തത്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകിയിട്ടുണ്ട്.
