കോട്ടയം:ഇന്ത്യന്‍ പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് (78) കൊല്‍ക്കത്തയില്‍ അന്തരിച്ചു. തിങ്കളാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോട്ടയം പൈനുങ്കല്‍ ചിറക്കരോട്ട് കുടുംബാംഗമാണ്. ബ്രിഗേഡിയര്‍ സി.സി. ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനാണ്.
