ബെംഗളൂരു: ബെംഗളൂരു എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചതായി റിപ്പോർട്ട്. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ വലിയ അപകടമൊഴിവായി എന്നാണ് പുറത്തു വരുന്ന വിവരം.
ദി കണ്ട ഉടനെ ജാഗ്രതാ നിർദ്ദേശം നൽകിയ ഡ്രൈവർ ഉടൻ തന്നെ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വൃത്തങ്ങൾ അറിയിച്ചു.
കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തി നശിച്ചത്. അഗ്നിശമന സേനാംഗങ്ങൾ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തീപിടിക്കുന്നതും അതിൽ നിന്ന് പുക ഉയരുന്നതും വീഡിയോയിൽ കാണാം. രാവിലെ ഒമ്പത് മണിയോടെ അനിൽ കുംബ്ലെ സർക്കിളിലാണ് സംഭവം നടന്നത്. ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും റിപ്പോർട്ട് ഉണ്ട്.