കൊച്ചി: സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക എങ്ങനെ വിനിയോഗിക്കുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2024-2025 വര്‍ഷത്തേക്കുള്ള സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ അനുബന്ധ ചെലവുകള്‍ക്കായി 232 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവര്‍ വിതരണം ചെയ്യുന്ന രീതിയെക്കുറിച്ചും സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.
