വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയിനര്‍ മദര്‍ഷിപ്പ് ഈ മാസം 12 ന് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചടങ്ങിലേക്ക് നിരവധി പേര്‍ക്ക് ക്ഷണം ഉണ്ടായിരിക്കും . എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു.കേരളത്തിലെ നേതാക്കളുടെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടേയും അണികളുടേയും പെരുമാറ്റം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്നും ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി കടന്ന് കയറിയെന്നും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എസ്എഫ്ഐയിലെ ചില പ്രവണതകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎമ്മിനേയും എസ്എഫ്ഐയേയും ജനങ്ങള്‍ക്കിടയില്‍ ഇടിച്ചുതാഴ്ത്തുന്ന സാഹചര്യം ഉണ്ടാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തുറന്നടിച്ചതായാണ് റിപ്പോര്‍ട്ട്.
