രാജ്യത്ത് മൊബൈല്‍ ഫോണ്‍ സേവന നിരക്കുകള്‍ കൂടുന്നു. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ജിയോ ആണ് നിരക്ക് വര്‍ധനയ്ക്ക് തുടക്കമിട്ടത്. 12.5 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്ക് വര്‍ധിപ്പിച്ചത്. അടുത്തമാസം മൂന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരും. എയര്‍ടെലും വോഡഫോണ്‍–ഐഡിയയും ഉടന്‍ തന്നെ നിരക്കുവര്‍ധന പ്രഖ്യാപിച്ചേക്കും.
നിരക്ക് വര്‍ധനയ്ക്ക് പുറമെ 5ജി അണ്‍ലിമിറ്റഡ് ആക്സസും വെട്ടിച്ചുരുക്കും. രണ്ടര വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മൊബൈല്‍ നിരക്കുകള്‍ ജിയോ വര്‍ധിപ്പിക്കുന്നത്. നിലവില്‍ 47 കോടിയിലെറെ ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. സ്പെട്രം ലേലത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധന കമ്പനി പ്രഖ്യാപിച്ചത്. 5ജിയിലും എ.ഐ സാങ്കേതിക വിദ്യയിലും കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്മാന് ആകാശ് അംബാനി പ്രസ്താവനയില്‍ വ്യക്തമാക്കി