ന്യൂഡൽഹി: ലോക്സഭാംഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യാൻ പീഠത്തിൽ കയറിയത് നാമം ജപിച്ച്. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ… എന്ന് ചൊല്ലിക്കൊണ്ടാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ പീഠത്തിന് സമീപമെത്തിയത്.
മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം ഭരണപക്ഷ , പ്രതിപക്ഷ അംഗങ്ങളെ നോക്കി തൊഴുതാണ് സുരേഷ് സീറ്റിലേക്ക് മടങ്ങിയത്.
ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമായ സുരേഷ് ഗോപി, മൂന്നാം മോദി സര്‍ക്കാറിൽ പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയാണ്.18ാം ലോക്സഭയുടെ പ്രഥമ സമ്മേളനം പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് ആരംഭിച്ചത്.