കഞ്ചാവ് ഉൾപ്പെടെ ലഹരി ഗുളികളുമായി ബൈക്കിൽ കടത്തി കൊണ്ട് വന്ന ഭർത്താവും ഭാര്യയും പിടിയിൽ. ചക്കുവരക്കൽ കോക്കാട് ശ്രീശൈലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുധീ ബാബു (35), ഭാര്യ ജിൻസി (33) എന്നിവരെ കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്യാം കുമാറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ചിരട്ടക്കോണം -കോക്കാട് റോഡിൽ വലിയത്തേരി ജംഗ്ഷനിൽ കടുവാപ്പാറ മുസ്ലിം ജമാ-അത്ത് വഞ്ചിപ്പെട്ടിയുടെ മുൻവശം വച്ച് 10 ഗ്രാം ഗഞ്ചാവ്, അഞ്ച് സ്ട്രിപ്പുകളിലായി 47 Nitrozepam ഗുളികകളും പിടിച്ചെടുത്തു. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ശ്യാംകുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരെ പിടികൂടിയത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാജേഷ്. കെ. എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ ജോസ്, ദിലീപ് കുമാർ, നിഖിൽ. എം. എച് , കൃഷ്ണരാജ്. കെ. ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അർച്ചന കുമാരി,എക്സൈസ് ഡ്രൈവർ അജയ കുമാർ. എം.എസ് എന്നിവർ പങ്കെടുത്തു.