കൊല്ലം ജില്ലയിലെ 32 സ്കൂളുകളിലെ 2500ൽ പരം കുട്ടികൾ സർഗോത്സവത്തിൽ പങ്കെടുക്കും. 5 കാറ്റഗറികളിലായി 12 സ്റ്റേജുകളിൽ 148 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഒന്നാംഘട്ടം 21ന് രാവിലെ 10 മണിക്ക് ഉളിയക്കോവിൽ സെൻറ് മേരീസ് പബ്ലിക് സ്കൂളിൽ നടക്കും.
രണ്ടാംഘട്ടം 27,28,29 തീയതികളിൽ കൊട്ടാരക്കര കടലാവിള കാർമൽ റസിഡൻഷ്യൽ എൻ . കെ സ്കൂളിൽ വച്ചു നടത്തുന്നതാണ്. 27 വെള്ളിയാഴ്ച എം. പി പ്രേമചന്ദ്രൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ സഹോദയ രക്ഷാധികാരി ജേക്കബ് ജോർജ്ജ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനവും സമ്മാനദാനവും 29 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കാർമൽ റെസിഡൻഷ്യൽ സ്കൂളിൽ നടക്കും. കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ . എസ്. ആർ രമേഷ്, കൊട്ടാരക്കര റൂറൽ എസ് .പി .ശ്രീ സുനിൽ എം എൽ ഐ പി എസ് എന്നിവർ ചേർന്ന് നിർവഹിക്കും. രണ്ട് സെൻററുകളിലും പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് കാർമൽ സ്കൂൾ മാനേജർ
ചന്ദ്രകുമാർ എസ് പ്രിൻസിപ്പാൾ ഗീതാ നായർ .എൽ വൈസ് പ്രിൻസിപ്പൽ റെയിച്ചൽ മാത്യു കോഡിനേറ്റർ അജികുമാർ ജി എന്നിവർ പ്രതസമ്മേളനത്തിൽ അറിയിച്ചു.
