എരുമേലി: അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്കു സമീപം കണമലയിൽ അപകടത്തിൽപ്പെട്ടു. ആന്ധ്രപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തരുടെ ബസ് ഇന്നു രാവിലെ 6.15ഓടെയാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിലേക്കു പോയ ഭക്തരാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. വലിയ ദുരന്തമാണ് ഒഴിവാകുന്നത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തനം നടത്തി.