കൊട്ടാരക്കര- ചെപ്ര ലിജോ ഭവനില്‍ എ.ജോര്‍ജ്ജുകുട്ടിയുടെ മകന് ഹവില്‍ദാര്‍ ലിജോ ജോര്‍ജ്ജ് (37) ഉത്തര്‍പ്രദേശിലെ സൈനിക ക്യാമ്പില്‍ വച്ച് ഇന്ന് വെളുപ്പിന് മരണപ്പെട്ടു. അവധിയ്ക്ക് ശേഷം രണ്ടാഴ്ച മുമ്പ് നാട്ടില്‍ നിന്ന് മടങ്ങിയാതായിരുന്നു.
ഭാര്യ -ലിബി തങ്കച്ചന്
മക്കള്‍- ഡെല്വിന് ലിജോ, ആദം ലിജോ. മൃതശരീരം നാളെ (ഞായര്‍) രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുകയും, തുടര്‍ന്ന് ചെപ്ര SAB യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം ചെപ്രയിലെ ഭവനത്തിലും തുടര്‍ന്ന് ഉദയ ജംഗ്ഷനിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉമ്മന്നൂര്‍ മാര്‍ ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ സൈനിക ബഹുമതികളോടെ സംസ്ക്കരിക്കും.
