അന്താരാഷ്ട്ര ദുരന്ത ലഖുകരണ ദിന ആചാരണത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശനുസരണം ജില്ലകൾ തോറും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കൊല്ലം ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ റവന്യു, ഫയർ & റെസ്ക്യു, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിപാടികളുടെ ഭാഗമായി ചിങ്ങേലി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു വിദ്യാർഥികൾക്കായി ബോധവൽക്കരണ പരിപാടി നടത്തി.


ഇൻസിഡന്റ് കമൻഡറൂം കൊട്ടാരക്കര തഹസീൽദാരുമായ പി. ശുഭൻ, ഡെപ്യൂട്ടി തഹസീൽദാർ ഷിജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഫയർ ഓഫീസർ മാരായ ഉമർ റിഫീഖ് അസീം, Dr. ശ്രീലക്ഷ്മി,ഹെൽത്ത്ഇൻസ്പെക്ടർ സന്തോഷ്കുമാർ എന്നിവർ ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ വില്ലേജ് ഓഫീസർമാരായ ഷാജു സുഭാഷ് എന്നിവരും പങ്കെടുത്തു.
