ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പുകളും ഫോണുകളും അടക്കമുള്ള എല്ലാ ഉപകരണങ്ങളും ഒരാഴ്ചയ്ക്കകം വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം പി.വി ശ്രീനിജന്റെ പരാതിയില്‍ എടുത്ത കേസ് മൊഴികളുടെ അടിസ്ഥാനത്തിലാണ് തെളിയിക്കേണ്ടതെന്നു കോടതി പൊലീസിനു നിര്‍ദേശം നല്കി.
