കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളോടനുബന്ധിച്ച്
ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ( ഇപ്ലോ ), കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്റർ, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ജ്വാല വിമൻസ് പവർ എന്നിവയുടെ ആഭിമുഖ്യത്തിൽ കരുതൽ അക്കാഡമി ഹാളിൽ നടന്ന ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഹൈസ്കൂൾ വിഭാഗം ജലഛായ മത്സരത്തിൽ അനന്യ എസ് സുഭാഷ് ഒന്നാം സ്ഥാനവും വൈഷ്ണവ് ആർ രണ്ടാം സ്ഥാനവും ഗോപിക സുരേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു പി വിഭാഗത്തിൽ വൈശാഖ് ആർ നാണ് ഒന്നാം സ്ഥാനം. അൽഫോൻസ അഗസ്റ്റിൻ രണ്ടാം സ്ഥാനവും വൈഷ്ണവ് ആർ മൂന്നാം സ്ഥാനവും നേടി.
എൽ പി വിഭാഗം പെൻസിൽ ഡ്രോയിങ്ങിന് സാവൻ സുഗുണൻ ഒന്നാം സ്ഥാനവും ജോസിയ രണ്ടാം സ്ഥാനവും സിൽജിൻ, ആദ്യൻ ഹരി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കെ ജി വിഭാഗം കളറിങ് മത്സരത്തിൽ ഫൗസ്റ്റിന അഗസ്റ്റിനാണ് ഒന്നാം സ്ഥാനം.
ഇരുപത്തി രണ്ട് വെള്ളിയാഴ്ച 5.30 ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഖയാൽ സന്ധ്യക്ക് മുന്നോടിയായി നടക്കുന്ന ഇപ്ലോയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ എം എൽ എ എം നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 9387676757