റവന്യൂ വരുമാനത്തിന്റെ 3.5 % കേരളത്തിന് അർഹതയുള്ളപ്പോഴും കേന്ദ്ര ധനകാര്യ കമ്മീഷൻ 1.9% മാത്രമായി വെട്ടിക്കുറച്ചത് കേരളത്തോടുള്ള നീതി നിഷേധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. നികുതി മുഴുവൻ കേന്ദ്രത്തിനും ചെലവ് മുഴുവൻ കേരളത്തിനും . കൂടാതെ കടമെടുക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിരിക്കുന്നു .ബിജെപിയും യുഡിഎഫും കുത്തക ഭീമന്മാരുടെ സഹായത്തോടെ കേരളത്തെ തകർക്കുവാൻ ശ്രമിക്കുകയാണ്. സോളാർ കേസ് ഉൾപ്പെടെ കേരള കോൺഗ്രസ് (എo) നെ തകർക്കാൻ ശ്രമിച്ചവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണം. കേരള കോൺഗ്രസ്സ് (എം) ലേക്ക് കടന്നുവന്നവരെ സ്വീകരിച്ചു കൊണ്ടുള്ള ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം ബെന്നി കക്കാട് മുഖ്യപ്രഭാഷണം നടത്തി പാർട്ടിയിലേക്ക് കടന്നുവന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ജി. മുരുകദാസൻ നായർ, പണയിൽ പാപ്പച്ചൻ, ജോൺ പി കരിക്കം, അഡ്വ: അജു മാത്യു പണിക്കർ, പഴിഞ്ഞം രാജു ,ജോണി ചക്കാല, ഹരിപ്രസാദ്, അഡ്വ: ക്രിസ്റ്റോ ബാബു, കോശി മാമ്പ്ര, അലക്സ് മാമ്പുഴ, ഉമ്മച്ചൻ ,ജിജുമോൻ മത്തായി , ബൈജു കുളക്കട , ജോൺ T, ബാഹുലേയൻ, എന്നിവർ പ്രസംഗിച്ചു.
